തിരുവനന്തപുരം: പ്ലാനിംഗ് ബോർഡിലേക്കുള്ള വിവിധ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയതിലെ വിവാദം കത്തുമ്പോഴേക്കും പിഎസ്സിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ആക്ഷേപം. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ലക്ചറർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളിൽ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും വഴിവിട്ട് പരിഗണന നൽകിയെന്നാണ് പുതിയ പരാതി. ......
ന്യൂഡൽഹി: ആദിവാസി അവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിന് അഞ്ച് വർഷം തികയുമ്പോഴും, യു.എ.പി.എ (UAPA) നിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും വിചാരണത്തടവുകാരുടെ ദീർഘകാല തടവിനെക്കുറിച്ചുമുള്ള ആശങ്കകൾ രാജ്യത്ത് ശക്തമായി തുടരുന്നു. ദേശീയ സുരക്ഷാ കേസുകളിലെ വിചാരണ വൈകുന്നതിലും നിയമവൃത്തങ്ങളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 84 കാരനായ ജെസ്യൂട്ട് പുരോഹിതനും സന്നദ്ധപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമി യു.എ.പി.എ ചുമത്തപ്പെട്ട് 270-ലധികം ദിവസങ്ങളാണ് ജയിലിൽ കഴിഞ്ഞത്. ......
ന്യൂജഴ്സി: ബ്രസീൽ ഫുട്ബോളിലെ ഒരു സുവർണ അധ്യായത്തിന് തിരശ്ശീല വീണു. ലോകകപ്പ് കിരീടമെന്ന അവസാന സ്വപ്നവും തകർന്നതോടെ, ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നെയ്മാർ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞു. ......
ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിൽ വമ്പൻ അട്ടിമറി. എർലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോളുകളുടെ മികവിൽ ബ്രസീലിനെ 2-1ന് കീഴടക്കി നോർവെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ......
തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ പഴകിയ സെപ്റ്റിക് ടാങ്കിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീണ സീരിയൽ നടി വസന്തകുമാരിയമ്മ (75)യെ വിഴിഞ്ഞം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ബക്കറ്റിൽ വെള്ളവുമായി വീട്ടുമുറ്റത്തുകൂടി നടക്കുന്നതിനിടെ കാലപ്പഴക്കം കാരണം ദുർബലമായിരുന്ന സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തകർന്നു. ......
ദോഹ: യു.എൻ, യൂറോപ്യൻ യൂണിയൻ യോഗങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ആറു ദിവസത്തെ സുപ്രധാന പശ്ചിമേഷ്യൻ പര്യടനം ആരംഭിച്ചു. ......
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ച ശേഷം ആദ്യമായി ഖത്തറിൽ എത്തിയ ഏറാമലക്കാരുടെ അഭിമാനം പാറക്കൽ അബ്ദുല്ല എം.എൽ.എ യ്ക്ക്, കെ.എം.സി.സി. ഖത്തർ ഏറാമല പഞ്ചായത്ത് കമ്മിറ്റി സ്നേഹാദാരവ് നൽകി. ......
ദോഹ : രാജ്യത്തെ മുൻ നിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും “Keys to Happiness” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു.
ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ GM അജിത് കുമാർ പുതിയ പ്രൊമോഷൻ ഉത്ഘാടനം ചെയ്തു. CEO നിതിൽ, COO ഹരീഷ്, BDM നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മറ്റ് മാനേജ്മന്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും നേടാനാണു ഇത്തവണ ഗ്രാൻഡ് മാള് അവസരമൊരുക്കിയിട്ടുള്ളത്.
50 വിജയികൾക്കായി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കുന്നതിനായി, ഉപഭോക്താക്കൾ ഏതെങ്കിലും ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിലധികമോ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫ്ള് കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി. ......

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറുകളും ആണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നൽകിയത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തിരഞ്ഞെടുത്തത്.
ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും എന്നും മുൻതൂക്കം നൽകുന്ന ഗ്രാൻഡ് മാളിന്, ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രൊമോഷനിലൂടെ കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ നൽകി നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.
പുത്തൻ പുതിയ കാറുകളും ക്യാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രൊമോഷൻ ജൂലൈ മുതൽ ആരംഭിക്കും. ......
ദോഹ:വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ആവശ്യമായ മുൻകരുതൽ ആരോഗ്യ സേവനങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (CDC). വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ വാക്സിനേഷനുകളും പ്രതിരോധ മാർഗ്ഗങ്ങളും നൽകുന്ന 'ട്രാവൽ ക്ലിനിക്കി'നെക്കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട 5 പ്രധാന വിവരങ്ങൾഅധികൃതർ വിശദീകരിക്കുന്നു.യാത്ര പുറപ്പെടുന്ന തീയതിക്ക് 4 മുതൽ 6 ആഴ്ചകൾക്ക് മുൻപെങ്കിലും ട്രാവൽ ക്ലിനിക്കുമായി ബന്ധപ്പെട്ട് മെഡിക്കൽ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. ......